Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Visakhapatnam

ചാരവൃത്തി: നാവികസേനാ ജീവനക്കാരനടക്കം രണ്ടുപേർ പിടിയിൽ

അ​​​മ​​​രാ​​​വ​​​തി: പാ​​​ക്കി​​​സ്ഥാ​​​നു​​​വേ​​​ണ്ടി ചാ​​​ര​​​പ്ര​​​വ​​​ർ​​​ത്ത​​​നം ന​​​ട​​​ത്തി​​​യെ​​​ന്ന കേ​​​സി​​​ൽ നാ​​​വി​​​കസേ​​​ന​​​യി​​​ലെ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ന​​​ട​​​ക്കം ര​​​ണ്ടുപേ​​​ർ ആ​​​ന്ധ്ര​​​യി​​​ൽ പൊ​​​ലി​​​സി​​​ന്‍റെ പി​​​ടി​​​യി​​​ലാ​​​യി.

വി​​​ശാ​​​ഖ​​​പ​​​ട്ട​​​ണം നാ​​​വി​​​ക​​താ​​​വ​​​ള​​​ത്തി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​ര​​​നാ​​​യ പ്ര​​​ദീ​​​പ് മു​​​ഖ​​​ർ​​​ജി, വി​​​ശാ​​​ഖ​​​പ​​​ട്ട​​​ണ​​​ത്ത് നാ​​​വി​​​ക ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കാ​​​യി ക​​​രാ​​​ർ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ജോ​​​ലി ചെ​​​യ്യു​​​ന്ന സി​​​വി​​​ലി​​​യ​​​ൻ ഡ്രൈ​​​വ​​​ർ അ​​​ന്നം സാ​​​യി വ​​​ര​​​പ്ര​​​സാ​​ദ് എ​​ന്നി​​വ​​രെ​​യാ​​ണ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്.

ദേ​​​ശീ​​​യ സു​​​ര​​​ക്ഷ​​​യ്ക്ക് ഭീ​​​ഷ​​​ണി​​​യാ​​​കു​​​ന്ന ത​​​ര​​​ത്തി​​​ലു​​​ള്ള ചാ​​​ര​​​പ്ര​​​വ​​​ർ​​​ത്ത​​​ന ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​യി​​​ൽ ഏ​​​ർ​​​പ്പെ​​​ട്ട​​​താ​​​യി ആ​​​രോ​​​പി​​​ക്ക​​​പ്പെ​​​ടു​​​ന്ന 18 പേ​​​രി​​​ൽ 13 പേ​​​ർ നാ​​​വി​​​ക​​​സേ​​​നാ ജീ​​​വ​​​ന​​​ക്കാ​​​രാ​​​ണെ​​​ന്നും പൊ​​​ലി​​​സ് അ​​​റി​​​യി​​​ച്ചു.

ഇ​​​ന്ത്യ​​​യി​​​ലെ ചി​​​ല​​​ർ പാ​​​ക്കി​​​സ്ഥാ​​​ൻ ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് ഓ​​​പ്പ​​​റേ​​​റ്റീ​​​വു​​​ക​​​ളു​​​മാ​​​യി (പി​​​ഇ​​​ഒ) നേ​​​രി​​​ട്ട് ബ​​​ന്ധ​​​പ്പെ​​​ടു​​​ന്ന​​​താ​​​യും ദേ​​​ശീ​​​യ സു​​​ര​​​ക്ഷ​​​യ്ക്കു ഹാ​​​നി​​​ക​​​ര​​​മാ​​​യ ചാ​​​ര​​​പ്ര​​​വ​​​ർ​​​ത്ത​​​ന ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​യി​​​ൽ ഏ​​​ർ​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന​​​താ​​​യും വി​​​ശ്വ​​​സ​​​നീ​​​യ​​​മാ​​​യ വി​​​വ​​​രം ല​​​ഭി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ച​​​തെ​​​ന്ന് ആ​​​ന്ധ്ര​​​പ്ര​​​ദേ​​​ശ് കൗ​​​ണ്ട​​​ർ ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് സെ​​​ൽ അ​​​റി​​​യി​​​ച്ചു.

മു​​​ഖ​​​ർ​​​ജി​​​യെ അ​​​ടു​​​ത്തി​​​ടെ ത​​​മി​​​ഴ്നാ​​​ട്ടി​​​ലെ കോ​​​യ​​​മ്പ​​​ത്തൂ​​​രി​​​ൽ​​​നി​​​ന്നാ​​​ണ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്.

Sports

വിശാഖപട്ടണത്ത് ടോസ് ജയിച്ച് ഇന്ത്യ; ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിംഗ്

വിശാഖപട്ടണം: ഒടുവിൽ നീണ്ട 20 മത്സരങ്ങൾക്കു ശേഷം ഇന്ത്യയ്ക്ക് ടോസ് വീണു. വിശാഖപട്ടണത്തെ നിർണായക ഏകദിനത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിംഗ്.

കഴിഞ്ഞ മത്സരം പരാജയപ്പെട്ട ടീമിൽ നിന്ന് ഒരു മാറ്റത്തോടെയാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. വാഷിംഗ്ടൺ സുന്ദറിനു പകരം തിലക് വർമ അന്തിമ ഇലവനിലെത്തി.

അതേസമയം, ദക്ഷിണാഫ്രിക്കൻ നിരയിൽ രണ്ടു മാറ്റങ്ങളുണ്ട്. പരിക്കേറ്റ നാന്ദ്രെ ബർഗർ, ടോണി ഡി സോർസി എന്നിവർക്കു പകരം ഓട്ട്നീൽ ബാർട്ട്മാൻ, റിയാൻ റിക്കിൾട്ടൺ എന്നിവർ ടീമിൽ ഇടംപിടിച്ചു.

മൂ​​ന്നു മ​​ത്സ​​ര ഏ​​ക​​ദി​​ന ക്രി​​ക്ക​​റ്റ് പ​​ര​​മ്പ​​ര​​യി​​ലെ ട്രോ​​ഫി ആ​​ര്‍​ക്കെ​​ന്നു നി​​ശ്ച​​യി​​ക്കു​​ന്ന അ​​വ​​സാ​​ന അ​​ങ്കമാണ് വിശാഖപട്ടണത്ത് നടക്കുന്നത്. റാ​​ഞ്ചി​​യി​​ല്‍ ന​​ട​​ന്ന ആ​​ദ്യ ഏ​​ക​​ദി​​ന​​ത്തി​​ല്‍ ഇ​​ന്ത്യ 17 റ​​ണ്‍​സ് ജ​​യം നേ​​ടി​​യ​​പ്പോ​​ള്‍ റാ​​യ്പു​​രി​​ലെ ര​​ണ്ടാം പോ​​രാ​​ട്ട​​ത്തി​​ല്‍ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക നാ​​ല് വി​​ക്ക​​റ്റി​​നു വെ​​ന്നി​​ക്കൊ​​ടി പാ​​റി​​ച്ചു.

ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്ക് എ​​തി​​രാ​​യ ര​​ണ്ടു മ​​ത്സ​​ര ടെ​​സ്റ്റ് ക്രി​​ക്ക​​റ്റ് പ​​ര​​മ്പ​​ര 2-0ന് ​​അ​​ടി​​യ​​റ​​വ​​ച്ച​​ശേ​​ഷ​​മാ​​ണ് ഇ​​ന്ത്യ ഏ​​ക​​ദി​​നം ക​​ളി​​ക്കാ​​ന്‍ ഇ​​റ​​ങ്ങി​​യ​​ത്. ഏ​​ക​​ദി​​ന​​ത്തി​​ല്‍ മാ​​ത്രം ദേ​​ശീ​​യ ജ​​ഴ്‌​​സി​​യി​​ല്‍ ക​​ളി​​ക്കു​​ന്ന രോ​​ഹി​​ത് ശ​​ര്‍​മ​​യും വി​​രാ​​ട് കോ​​ഹ്‌​ലി​​യും മി​​ക​​ച്ചു നി​​ന്നു. കോ​​ഹ്‌​ലി ​ര​​ണ്ട് മ​​ത്സ​​ര​​ത്തി​​ലും സെ​​ഞ്ചു​​റി നേ​​ടി​​യ​​പ്പോ​​ള്‍ രോ​​ഹി​​ത് ആ​​ദ്യ ഏ​​ക​​ദി​​ന​​ത്തി​​ല്‍ അ​​ര്‍​ധ​​ശ​​ത​​കം സ്വ​​ന്ത​​മാ​​ക്കി.

കോ​​ഹ്‌​ലി ​രാ​​ജ്യാ​​ന്ത​​ര ഏ​​ക​​ദി​​ന​​ത്തി​​ല്‍ 11-ാം ത​​വ​​ണ​​യാ​​ണ് തു​​ട​​ര്‍​ച്ച​​യാ​​യ ര​​ണ്ടു മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ സെ​​ഞ്ചു​​റി നേ​​ടു​​ന്ന​​ത്. താ​​ര​​ത്തി​​ന്‍റെ പ്ര​​ക​​ട​​നം ഇ​​ന്നും ആ​​രാ​​ധ​​ക​​ര്‍ ഉ​​റ്റു​​നോ​​ക്കു​​ന്നു. ക​​ഴി​​ഞ്ഞ മ​​ത്സ​​ര​​ത്തി​​ല്‍ സെ​​ഞ്ചു​​റി നേ​​ടി​​യ ഋ​​തു​​രാ​​ജ് ഗെ​​യ്ക്‌​വാ​​ദ് നാ​​ലാം ന​​മ്പ​​റി​​ല്‍ ഉ​​റ​​യ്ക്കാ​​നു​​ള്ള ത​​യാ​​റെ​​ടു​​പ്പി​​ലാ​​ണ്.

എ​​ന്നാ​​ല്‍, ഇ​​ന്നു ജ​​യി​​ച്ചി​​ല്ലെ​​ങ്കി​​ല്‍ ഇ​​ന്ത്യ​​യെ കാ​​ത്തി​​രി​​ക്കു​​ന്ന​​ത് വ​​മ്പ​​ന്‍ നാ​​ണ​​ക്കേ​​ടാ​​ണ്. 2021-22ല്‍ ​​ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ന്‍ പ​​ര്യ​​ട​​ന​​ത്തി​​ലാ​​യി​​രു​​ന്നു, ഒ​​രു പ​​ര്യ​​ട​​ന​​ത്തി​​ല്‍/​​ടൂ​​റി​​ല്‍ ടെ​​സ്റ്റും ഏ​​ക​​ദി​​ന​​വും ഇ​​ന്ത്യ​​ന്‍ ടീം ​​അ​​വ​​സാ​​ന​​മാ​​യി കൈ​​വി​​ട്ട​​ത്. അ​​തേ​​സ​​മ​​യം, അ​​ന്ന് സ്വ​​ന്തം നാ​​ട്ടി​​ല്‍ ഇ​​ന്ത്യ​​യെ വെ​​റും​​കൈ​​യോ​​ടെ പ​​റ​​ഞ്ഞ​​യ​​ച്ച​​ത് ഇ​​ന്ന് ഇ​​ന്ത്യ​​യി​​ല്‍​വ​​ച്ച് ആ​​വ​​ര്‍​ത്തി​​ക്കാ​​നു​​ള്ള ത​​യാ​​റെ​​ടു​​പ്പി​​ലാ​​ണ് ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക.

ഇ​​ന്ത്യ​​യി​​ല്‍ ഏ​​തെ​​ങ്കി​​ലും ഒ​​രു ടീം ​​ടെ​​സ്റ്റ്, ഏ​​ക​​ദി​​ന പ​​ര​​മ്പ​​ര​​ക​​ള്‍ അ​​വ​​സാ​​ന​​മാ​​യി സ്വ​​ന്ത​​മാ​​ക്കി​​യ​​ത് 1986-87ല്‍ ​​ആ​​യി​​രു​​ന്നു. അ​​ന്ന് പാ​​ക്കി​​സ്ഥാ​​ന്‍ 1-0ന് ​​ടെ​​സ്റ്റി​​ലും 5-1ന് ​​ഏ​​ക​​ദി​​ന​​ത്തി​​ലും ഇ​​ന്ത്യ​​യെ തോ​​ല്‍​പ്പി​​ച്ചു.

ഇ​​ന്നു ജ​​യി​​ച്ചി​​ല്ലെ​​ങ്കി​​ല്‍ 38 വ​​ര്‍​ഷ​​ത്തി​​നു​​ശേ​​ഷം ഒ​​രു പ​​ര​​മ്പ​​ര​​യി​​ലെ ടെ​​സ്റ്റി​​ലും ഏ​​ക​​ദി​​ന​​ത്തി​​ലും ടീം ​​ഇ​​ന്ത്യ​​ക്കു സ്വ​​ന്തം നാ​​ട്ടി​​ല്‍ ത​​ല​​താ​​ഴ്‌​​ത്തേ​​ണ്ടി​​വ​​രും. ആ ​​നാ​​ണ​​ക്കേ​​ടി​​ലേ​​ക്കു​​കൂ​​ടി ടീം ​​ഇ​​ന്ത്യ​​യെ ത​​ള്ളി​​വി​​ടാ​​നു​​ള്ള ശ്ര​​മ​​ത്തി​​ലാ​​ണ്, 2000നു​​ശേ​​ഷം ഇ​​ന്ത്യ​​യി​​ല്‍ ടെ​​സ്റ്റ് പ​​ര​​മ്പ​​ര സ്വ​​ന്ത​​മാ​​ക്കി​​യ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക.

ഇന്ത്യ പ്ലേയിംഗ് ഇലവൻ: യശസ്വി ജയ്സ്വാൾ, രോഹിത് ശർമ, വിരാട് കോഹ്‌ലി, ഋതുരാജ് ഗെയ്ക്‌വാദ്, കെ.എൽ. രാഹുൽ (ക്യാപ്റ്റൻ), തിലക് വർമ, രവീന്ദ്ര ജഡേജ, ഹർഷിത് റാണ, കുൽദീപ് യാദവ്, അർഷ്ദീപ് സിംഗ്, പ്രസിദ്ധ് കൃഷ്ണ.

ദക്ഷിണാഫ്രിക്ക പ്ലേയിംഗ് ഇലവൻ: റിയാൻ റിക്കിൾട്ടൺ, ക്വിന്‍റൺ ഡി കോക്ക്, തെംബ ബാവുമ (ക്യാപ്റ്റൻ), മാത്യു ബ്രീസ്കെ, എയ്ഡൻ മാർക്രം, ഡെവാൾഡ് ബ്രീവിസ്, മാർക്കോ യാൻസൻ, കോർബിൻ ബോഷ്, കേശവ് മഹാരാജ്, ലുംഗി എൻഗിഡി, ഒട്ട്നീൽ ബാർട്ട്മാൻ.

Sports

ഇ​​ന്ത്യ x ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക മൂ​​ന്നാം ഏ​​ക​​ദി​​നം വി​​ശാ​​ഖ​​പ​​ട്ട​​ണ​​ത്ത്

വി​​ശാ​​ഖ​​പ​​ട്ട​​ണം: വി​​ശാ​​ഖ​​പ​​ട്ട​​ണ​​ത്ത് ഇ​​ന്നു ക​​പ്പ് പോ​​രാ​​ട്ടം. ഇ​​ന്ത്യ x ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക മൂ​​ന്നു മ​​ത്സ​​ര ഏ​​ക​​ദി​​ന ക്രി​​ക്ക​​റ്റ് പ​​ര​​മ്പ​​ര​​യി​​ലെ ട്രോ​​ഫി ആ​​ര്‍​ക്കെ​​ന്നു നി​​ശ്ച​​യി​​ക്കു​​ന്ന അ​​വ​​സാ​​ന അ​​ങ്കം ഇ​​ന്നു ന​​ട​​ക്കും. ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 1.30നാ​​ണ് മ​​ത്സ​​രം. റാ​​ഞ്ചി​​യി​​ല്‍ ന​​ട​​ന്ന ആ​​ദ്യ ഏ​​ക​​ദി​​ന​​ത്തി​​ല്‍ ഇ​​ന്ത്യ 17 റ​​ണ്‍​സ് ജ​​യം നേ​​ടി​​യ​​പ്പോ​​ള്‍ റാ​​യ്പു​​രി​​ലെ ര​​ണ്ടാം പോ​​രാ​​ട്ട​​ത്തി​​ല്‍ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക നാ​​ല് വി​​ക്ക​​റ്റി​​നു വെ​​ന്നി​​ക്കൊ​​ടി പാ​​റി​​ച്ചു. ഇ​​തോ​​ടെ ഇ​​ന്ന​​ത്തെ മ​​ത്സ​​രം ക​​പ്പ് ജേ​​താ​​ക്ക​​ളെ നി​​ശ്ച​​യി​​ക്കാ​​നു​​ള്ള​​താ​​യി മാ​​റി.

ജ​​യി​​ച്ചി​​ല്ലേ​​ല്‍ നാ​​ണ​​ക്കേ​​ട്

ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്ക് എ​​തി​​രാ​​യ ര​​ണ്ടു മ​​ത്സ​​ര ടെ​​സ്റ്റ് ക്രി​​ക്ക​​റ്റ് പ​​ര​​മ്പ​​ര 2-0ന് ​​അ​​ടി​​യ​​റ​​വ​​ച്ച​​ശേ​​ഷ​​മാ​​ണ് ഇ​​ന്ത്യ ഏ​​ക​​ദി​​നം ക​​ളി​​ക്കാ​​ന്‍ ഇ​​റ​​ങ്ങി​​യ​​ത്. ഏ​​ക​​ദി​​ന​​ത്തി​​ല്‍ മാ​​ത്രം ദേ​​ശീ​​യ ജ​​ഴ്‌​​സി​​യി​​ല്‍ ക​​ളി​​ക്കു​​ന്ന രോ​​ഹി​​ത് ശ​​ര്‍​മ​​യും വി​​രാ​​ട് കോ​​ഹ്‌​ലി​​യും മി​​ക​​ച്ചു നി​​ന്നു. കോ​​ഹ്‌​ലി ​ര​​ണ്ട് മ​​ത്സ​​ര​​ത്തി​​ലും സെ​​ഞ്ചു​​റി നേ​​ടി​​യ​​പ്പോ​​ള്‍ രോ​​ഹി​​ത് ആ​​ദ്യ ഏ​​ക​​ദി​​ന​​ത്തി​​ല്‍ അ​​ര്‍​ധ​​ശ​​ത​​കം സ്വ​​ന്ത​​മാ​​ക്കി.

കോ​​ഹ്‌​ലി ​രാ​​ജ്യാ​​ന്ത​​ര ഏ​​ക​​ദി​​ന​​ത്തി​​ല്‍ 11-ാം ത​​വ​​ണ​​യാ​​ണ് തു​​ട​​ര്‍​ച്ച​​യാ​​യ ര​​ണ്ടു മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ സെ​​ഞ്ചു​​റി നേ​​ടു​​ന്ന​​ത്. താ​​ര​​ത്തി​​ന്‍റെ പ്ര​​ക​​ട​​നം ഇ​​ന്നും ആ​​രാ​​ധ​​ക​​ര്‍ ഉ​​റ്റു​​നോ​​ക്കു​​ന്നു. ക​​ഴി​​ഞ്ഞ മ​​ത്സ​​ര​​ത്തി​​ല്‍ സെ​​ഞ്ചു​​റി നേ​​ടി​​യ ഋ​​തു​​രാ​​ജ് ഗെ​​യ്ക്‌​വാ​​ദ് നാ​​ലാം ന​​മ്പ​​റി​​ല്‍ ഉ​​റ​​യ്ക്കാ​​നു​​ള്ള ത​​യാ​​റെ​​ടു​​പ്പി​​ലാ​​ണ്.

എ​​ന്നാ​​ല്‍, ഇ​​ന്നു ജ​​യി​​ച്ചി​​ല്ലെ​​ങ്കി​​ല്‍ ഇ​​ന്ത്യ​​യെ കാ​​ത്തി​​രി​​ക്കു​​ന്ന​​ത് വ​​മ്പ​​ന്‍ നാ​​ണ​​ക്കേ​​ടാ​​ണ്. 2021-22ല്‍ ​​ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ന്‍ പ​​ര്യ​​ട​​ന​​ത്തി​​ലാ​​യി​​രു​​ന്നു, ഒ​​രു പ​​ര്യ​​ട​​ന​​ത്തി​​ല്‍/​​ടൂ​​റി​​ല്‍ ടെ​​സ്റ്റും ഏ​​ക​​ദി​​ന​​വും ഇ​​ന്ത്യ​​ന്‍ ടീം ​​അ​​വ​​സാ​​ന​​മാ​​യി കൈ​​വി​​ട്ട​​ത്. അ​​തേ​​സ​​മ​​യം, അ​​ന്ന് സ്വ​​ന്തം നാ​​ട്ടി​​ല്‍ ഇ​​ന്ത്യ​​യെ വെ​​റും​​കൈ​​യോ​​ടെ പ​​റ​​ഞ്ഞ​​യ​​ച്ച​​ത് ഇ​​ന്ന് ഇ​​ന്ത്യ​​യി​​ല്‍​വ​​ച്ച് ആ​​വ​​ര്‍​ത്തി​​ക്കാ​​നു​​ള്ള ത​​യാ​​റെ​​ടു​​പ്പി​​ലാ​​ണ് ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക.

ടോ​​സ് നി​​ര്‍​ണാ​​യ​​കം

രാ​​ത്രി​​യി​​ല്‍ മ​​ഞ്ഞി​​ന്‍റെ സാ​​ന്നി​​ധ്യ​​മു​​ള്ള​​തി​​നാ​​ല്‍ ടോ​​സ് നി​​ര്‍​ണാ​​യ​​ക​​മാ​​ണ്. ക​​ഴി​​ഞ്ഞ ര​​ണ്ടു മ​​ത്സ​​ര​​ങ്ങ​​ളി​​ലും ഇ​​ന്ത്യ​​ക്കു ടോ​​സ് ല​​ഭി​​ക്കാ​​തി​​രി​​ക്കു​​ക​​യും ആ​​ദ്യം ബാ​​റ്റിം​​ഗി​​ന് ഇ​​റ​​ങ്ങേ​​ണ്ടി​​വ​​രു​​ക​​യും ചെ​​യ്തി​​രു​​ന്നു. ടേ​​സ് നേ​​ടി ബൗ​​ളിം​​ഗ് തെ​​ര​​ഞ്ഞെ​​ടു​​ക്കു​​ക​​യാ​​ണ് കെ.​​എ​​ല്‍. രാ​​ഹു​​ലി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ല്‍ ഇ​​റ​​ങ്ങു​​ന്ന ഇ​​ന്ത്യ​​യു​​ടെ സ്വ​​പ്നം. പ്ര​​ത്യേ​​കി​​ച്ച് ര​​ണ്ട് ന്യൂ​​ബോ​​ള്‍ നി​​യ​​മ​​ത്തി​​ല്‍ ക​​ളി​​ക്കു​​ന്ന​​തി​​നാ​​ല്‍. ആ​​ദ്യം ല​​ഭി​​ച്ച ര​​ണ്ട് ന്യൂ​​ബോ​​ളു​​ക​​ളി​​ല്‍ ഏ​​താ​​ണ് 35-50വ​​രെ​​യു​​ള്ള ഓ​​വ​​റി​​ല്‍ ഉ​​പ​​യോ​​ഗി​​ക്കേ​​ണ്ട​​തെ​​ന്ന​​തി​​ലേ​​ക്ക് കാ​​ര്യ​​ങ്ങ​​ള്‍ എ​​ത്തു​​ന്ന​​തോ​​ടെ​​യാ​​ണ് മ​​ത്സ​​രം മാ​​റി​​മ​​റി​​യു​​ന്ന​​ത്.

റാ​​ഞ്ചി​​യി​​ല്‍ ഇ​​ന്ത്യ​​യു​​ടെ വ​​രു​​തി​​യി​​ല്‍ കാ​​ര്യ​​ങ്ങ​​ള്‍ നി​​ന്നു. എ​​ന്നാ​​ല്‍, റാ​​യ്പു​​രി​​ല്‍ ര​​ണ്ട് ന്യൂ​​ബോ​​ള്‍ ഉ​​പ​​യോ​​ഗി​​ച്ച് ആ​​ദ്യ 34 ഓ​​വ​​ര്‍ പൂ​​ര്‍​ത്തി​​യാ​​യ​​പ്പോ​​ള്‍ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക ഇ​​ന്ത്യ എ​​ടു​​ത്ത​​തി​​നേ​​ക്കാ​​ള്‍ 35 റ​​ണ്‍​സ് പി​​ന്നി​​ലാ​​യി​​രു​​ന്നു. എ​​ന്നാ​​ല്‍, തു​​ട​​ര്‍​ന്നു പ​​ഴ​​യ പ​​ന്തി​​ലേ​​ക്കു കാ​​ര്യ​​ങ്ങ​​ള്‍ നീ​​ങ്ങി​​യ​​തോ​​ടെ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക മ​​ത്സ​​ര​​ത്തി​​ലേ​​ക്കു തി​​രി​​ച്ചെ​​ത്തി, ജ​​യം സ്വ​​ന്ത​​മാ​​ക്കി. റാ​​ഞ്ചി, റാ​​യ്പു​​ര്‍ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലേ​​തി​​നേ​​ക്കാ​​ള്‍ വി​​ശാ​​ഖ​​പ​​ട്ട​​ണ​​ത്തി​​ല്‍ അ​​ന്ത​​രീ​​ക്ഷ ഊ​​ഷ്മാ​​വ് കൂ​​ടു​​ത​​ലു​​ണ്ടെ​​ന്ന​​തും ശ്ര​​ദ്ധേ​​യം.

അ​​വ​​സാ​​നം 1986-87

ഇ​​ന്ത്യ​​യി​​ല്‍ ഏ​​തെ​​ങ്കി​​ലും ഒ​​രു ടീം ​​ടെ​​സ്റ്റ്, ഏ​​ക​​ദി​​ന പ​​ര​​മ്പ​​ര​​ക​​ള്‍ അ​​വ​​സാ​​ന​​മാ​​യി സ്വ​​ന്ത​​മാ​​ക്കി​​യ​​ത് 1986-87ല്‍ ​​ആ​​യി​​രു​​ന്നു. അ​​ന്ന് പാ​​ക്കി​​സ്ഥാ​​ന്‍ 1-0ന് ​​ടെ​​സ്റ്റി​​ലും 5-1ന് ​​ഏ​​ക​​ദി​​ന​​ത്തി​​ലും ഇ​​ന്ത്യ​​യെ തോ​​ല്‍​പ്പി​​ച്ചു.

ഇ​​ന്നു ജ​​യി​​ച്ചി​​ല്ലെ​​ങ്കി​​ല്‍ 38 വ​​ര്‍​ഷ​​ത്തി​​നു​​ശേ​​ഷം ഒ​​രു പ​​ര​​മ്പ​​ര​​യി​​ലെ ടെ​​സ്റ്റി​​ലും ഏ​​ക​​ദി​​ന​​ത്തി​​ലും ടീം ​​ഇ​​ന്ത്യ​​ക്കു സ്വ​​ന്തം നാ​​ട്ടി​​ല്‍ ത​​ല​​താ​​ഴ്‌​​ത്തേ​​ണ്ടി​​വ​​രും. ആ ​​നാ​​ണ​​ക്കേ​​ടി​​ലേ​​ക്കു​​കൂ​​ടി ടീം ​​ഇ​​ന്ത്യ​​യെ ത​​ള്ളി​​വി​​ടാ​​നു​​ള്ള ശ്ര​​മ​​ത്തി​​ലാ​​ണ്, 2000നു​​ശേ​​ഷം ഇ​​ന്ത്യ​​യി​​ല്‍ ടെ​​സ്റ്റ് പ​​ര​​മ്പ​​ര സ്വ​​ന്ത​​മാ​​ക്കി​​യ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക.

Latest News

Corehub Up